
തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യാം പിതാവിന്റെ ഡിക്രി പ്രകാരം 1992 ഡിസംബർ 7 - ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള വെള്ളയമ്പലം ഇടവക സ്‌ഥാപിതമായി. ഇപ്പോള്‍ ജീവജ്യോതി പ്രസ് ആയി പ്രവര്‍ത്തിക്കുന്നതും അന്ന് ഡോക്യൂമെന്റേഷൻ സെന്റർ ആയി പ്രവര്‍ത്തിച്ചിരുന്നതുമായ ഒരു ഹാൾ രൂപതാദ്ധ്യക്ഷന്‍ വിട്ടുതന്നതായിരുന്നു ആദ്യകാലത്ത് ദൈവാലയമായി ഉപയോഗിച്ചുവന്നത്. മ്യൂസിയം, ക്രൈസ്റ്റ് നഗര്‍, കനക നഗര്‍, ബെല്‍ഹാവന്‍, കവടിയാര്‍, ശാസ്തമംഗലം, ജവഹര്‍നഗര്‍, അമ്പലമുക്ക്, പേരൂര്‍ക്കട, പി.റ്റി.പി. നഗര്‍, ഇലിപ്പോട്, വലിയവിള, തിരുമല, ഇടപ്പഴഞ്ഞി, വഴുതയ്ക്കാട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് വെള്ളയമ്പലം ഇടവക. മോൺ. എസ്. തോമസ് ആയിരുന്നു പ്രഥമ ഇടവകവികാരി.
രൂപത വിഭജനത്തെ തുടര്‍ന്ന് 1996 ൽ വികാരിയായി നിയമിതനായ മോൺ എം.ജോസഫിന്റെ (ശമഫലമായി രൂപതയില്‍ നിന്നും പഴയ ദൈവാലയത്തിനു സമീപം ലഭ്യമാക്കിയ സ്ഥലത്ത് പുതിയൊരു ദൈവാലയം നിര്‍മ്മിച്ച് 2004 ജനുവരി 26 ന് കൂദാശ ചെയ്യപ്പെട്ടു. ഏകദേശം 800 പേര്‍ക്ക് ഈ ദൈവാലയത്തില്‍ ആരാധനയില്‍ പങ്കെടുക്കുവാന്‍ സാധിക്കും. ഈ ദൈവാലയത്തിനടി ഭാഗത്ത് ഇതേ വിസ്തൃതിയിൽ ഒരു പാരിഷ് ഹാളും 2005 മാര്‍ച്ച് 19 ന് ആശീര്‍വദിക്കപ്പെട്ടു. മോണ്‍ എം. ജോസഫിന്റെ സ്മരണയ്ക്കായി ദൈവാലയത്തിന് സമീപം “മോണ്‍ എം. ജോസഫ് സുവര്‍ണ്ണ ജൂബിലി മന്ദിരം” എന്ന പേരില്‍ ഒരു ഇരുനില കെട്ടിടം 2010 ൽ പൂര്‍ത്തീകരിച്ചു. ഇതിന്റെ താഴത്തെ നില ഇടവക ഓഫീസ്റ്റും മുകളിലത്തെ നിലയില്‍ ഒരു സെമിനാര്‍ ഹാളും പരോക്കിയൽ ഹൗസും (വൈദികവസതി) സ്ഥിതി ചെയ്യുന്നു.
ഇടവകയില്‍ 12 ബി.സി.സി. യൂണിറ്റുകളിലായി 430 - ൽപരം കൂടുംബങ്ങളും 2500- ൽപരം വിശ്വാസികളുമുണ്ട്. ബി.സി.സി.യും അജപാലന൦,വിദ്യാഭ്യാസം,സാമൂഹികം,കുടുംബം,യുവജനം,അൽമായ ശുശ്രൂഷ എന്നീ ശുശ്രൂഷാ സമിതികളും അവയുടെ കീഴിലുള്ള കമ്മിഷനുകളും പ്രതിമാസയോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തു കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. ഇടവക കൗൺസിൽ ഇടവക പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് ഉന്നത സമിതിയായി പ്രവർത്തിക്കുന്നു . ധനകാര്യസമിതി തയ്യാറാക്കുന്ന വാർഷിക പ്ലാനും ബഡ്ജറ്റും അനുസരിച്ചാണ് ധനപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഇടവകയിൽ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, ലീജിയന്‍ ഓഫ് മേരി എന്നീ ഭക്തസംഘടനകളും കരിസ്മാറ്റിക് പ്രെയര്‍ഗ്രൂപ്പും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. ബി.സി.സി. യൂണിറ്റുകള്‍ പ്രതിമാസം അതതു യൂണിറ്റിലെ ഭവനങ്ങളില്‍ കൃത്യമായും കൂടി കൂട്ടായ്മ അനുഭവം പങ്കിടുന്നു. മതബോധനം, മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി KG മുതല്‍ DC വരെ ഹെഡ്മാസ്റ്റര്‍, സെക്രട്ടറി എന്നിവരുടെ ചുമതലയില്‍ കാര്യക്ഷമമായി നടക്കുന്നു. ഇടവകയില്‍ ബ്രിജിറ്റൈന്‍ സിസ്റ്റേഴ്സ്, ഡോട്ടേഴ്‌സ് ഓഫ് സെന്റ് പോള്‍ എന്നീ 2 സന്യാസിനി സമൂഹങ്ങള്‍ അജപാലന ശുശ്രൂഷയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുവരുന്നു; പ്രത്യേകിച്ച് ദൈവാലയ അലങ്കാരം, അള്‍ത്താര ക്രമീകരണം എന്നിവ ബ്രിജിറ്റൈന്‍ സിസ്റ്റേഴ്‌സ് നിര്‍വ്വഹിച്ചുവരുന്നു.ഇടവകാംഗമായ ശ്രീ സോണിജോര്‍ജ്ജിന്റെ സഹായത്തോടെ 2016 ഏപ്രില്‍ 24 ന് ലൂര്‍ദ്ദ് മാതാവിന്റെ ഒരു ഗ്രാട്ടോ വെഞ്ചരിക്കപ്പെട്ടു. ഇടവക മദ്ധ്യസ്ഥ വി.കൊച്ചുത്രേസ്യയുടെ തിരുനാള്‍, ഒക്ടോബര്‍ മാസത്തിലെ ആദ്യ ഞായറാഴ്ച ആത്മീയ കാര്യങ്ങളില്‍ ഊന്നൽ നല്‍കികൊണ്ട് നടത്തിവരുന്നു.

അക്കാഡമിക് തലത്തിൽ പ്രശസ്ത വിജയം വരിക്കുന്ന വിദ്യാര്‍ത്ഥികൾക്കും മറ്റ് മേഖലകളിലെ പ്രതിഭകള്‍ക്കും അവാര്‍ഡുകളും അന്ന് വിതരണം ചെയ്യപ്പെടുന്നു. 2004 മുതല്‍ ഇടവക ദിനം ജനുവരി 26 ന് ആഘോഷിക്കുന്നു.ഇടവക ദിനത്തിന് മുന്നോടിയായി കുട്ടികൾക്കും മുതിർന്നവർക്കുമായി കലാകായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് ഇടവകദിന സമാപന സമ്മേളനത്തിൽ വച്ച് സമ്മാനങ്ങൾ നൽകി വരുന്നു. ഭവനനിര്‍മ്മാണം, ചികിത്സാസഹായം, വിവാഹധനസഹായം , ഇത്യാദി ധാരാളം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇടവക, ചെയ്തു വരുന്നു. കൂടാതെ അര്‍ഹതയുള്ള മറ്റ് ഇടവകകളേയും, ദൈവാലയ നിർമാണം തുടങ്ങിയ കാര്യങ്ങളില്‍ സഫായിച്ചുവരുന്നു. ഇടവകയില്‍ ധനകാര്യസമിതിയും ഓഡിറ്റ് സമിതിയും കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. ദൈവാലയനിര്‍മ്മിതിക്ക് എല്ലാ കുടുംബങ്ങളും നിര്‍ലോഭമായി സംഭാവന നല്‍കിയിട്ടുണ്ട്. കൂട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിനായി 10 ലക്ഷം രൂപ സംഭാവന നല്‍കിയ ദിവംഗതനായ ജേക്കബ് ആന്റണിയെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
ഇപ്പോഴത്തെ ഇടവക വികാരി റവ.ഡോ.മൈക്കിൾതോമസ് ഇടവകയുടെ ആത്മീയവളര്‍ച്ചയെ പോഷിപ്പിക്കുവാനും വിശ്വാസ സമൂഹത്തെ നവയുഗസൃഷ്ടിയാക്കി മാറ്റുവാനുമായി അഹോരാത്രം പണിപ്പെട്ടു കൊണ്ടിരിക്കുന്നു.
ഇടവകയില്‍ സേവനം ചെയ്ത വികാരിമാരും കാലയളവും

1992-1996

1996-2007

2007-2008

2008-2011

2011-2012

2012-2017

2017-2022

2022-2025

2025-